Advertisment

ബൈക്ക് ട്രാവലറുമായി ഇടിച്ചു. നവവരൻ മരിച്ചു. ഒരാൾക്ക് പരിക്ക്

കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് എം.സി റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. 

New Update
accident4

കോട്ടയം: വ്യാഴാഴ്ച വിവാഹിതനാവാനിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് എം.സി റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. 

Advertisment

എംസി റോഡിൽ കളിക്കാവിൽ വെച്ചാണ് ബുധനാഴ്ച രാത്രിയോടെ അപകടം സംഭവിച്ചത്. ജിജോ സഞ്ചരിച്ച ബൈക്ക് ഒരു ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു.

രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്. ജിജോയ്ക്ക് ഒപ്പം ബൈക്കിൽ ഉണ്ടാരുന്ന യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment