Advertisment

രാമപുരം മാർ അഗസ്തീനോസ് കോളേജിൽ പവൻ ടി സുനു മെമ്മോറിയൽ ആനുവൽ സ്പോർട്സ്  ഡേ നടത്തി

New Update
pavan t sunu memorial-3

രാമപുരം: മാർ അഗസ്തീനോസ് കോളേജിൽ പവൻ ടി സുനു മെമ്മോറിയൽ ആനുവൽ സ്പോർട്സ് ഡേ നടത്തി. റിട്ട. പോലീസ് സൂപ്രണ്ട് എൻ. രാജേന്ദ്രൻ ഐപിഎസ്  ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ്  അധ്യക്ഷത വഹിച്ചു.

Advertisment

pavan t sunu memorial

വിദ്യാർത്ഥികൾ നാല് ഹൗസ് അടിസ്ഥാനത്തിൽ നടത്തിയ മാർച്ച് പാസ്ററ് സ്പോർട്സ് ഡേ ആകർഷണീയമാക്കി. അധ്യാപകരും അനധ്യാപകരും മാർച്ച് പാസ്റ്റിൽ വിദ്യാർഥികളോടൊപ്പം അണിചേർന്നത് ശ്രദ്ധേയമായി.  

pavan t sunu memorial-2

ഓവറോൾ ചാമ്പ്യൻ ഷിപ് നേടിയ യെല്ലോ ഹൗസ്  പവൻ റ്റി സുനു മെമ്മോറിയൽ എവർ റോളിങ്ങ്  ട്രോഫി കരസ്ഥമാക്കി. സ്പോർട്സ് ഡേയോടനുബന്ധിച്ച് നടത്തിയ വിവിധ കായിക മത്സരങ്ങളിൽ വിദ്യാർഥികളും, അധ്യാപകരും  പങ്കെടുത്തു. കോളേജ്, സ്പോർട്സ് വിഭാഗം മേധാവി മനോജ് സി. ജോർജ്, കോളേജ് സ്റ്റുഡൻറ് കൗൺസിൽ ചെയർമാൻ ഡോയൽ അഗസ്റ്റിൻ, വൈസ് ചെയർപേഴ്സൺ ജൂണ മരിയ ഷാജി, സ്പോർട്സ് ക്ലബ് സെക്രട്ടറി എബിൻ ബിജു തുടങ്ങിയവർ  പ്രസംഗിച്ചു.

Advertisment