കുറുപ്പന്തറ: റോഡരികിൽ നിർത്തിയിരുന്ന കാറിന് മുകളിലേക്ക് തണൽമരം കടപുഴകി വീണു. ഇന്നലെ രാത്രി കുറുപ്പന്തറ മാഞ്ഞൂർ എസ്എൻഡിപി ഗുരുദേവ ക്ഷേത്രത്തിനു മുൻ വശത്തായിരുന്നു അപകടം നടന്നത്.
സാം മഞ്ഞപ്പള്ളിയുടെ കാറിനു മുകളിലേക്കാണ് മരം വീണത്. കാർ പാർക്ക് ചെയ്ത് സാം പച്ചക്കറിവാങ്ങാൻ കടയിലേക്ക് പോയ സമയത്തായിരുന്നു അപകടം. കാറിൽ മറ്റ് യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല.
നാട്ടുകാരും മുട്ടുചിറയിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്നാണ് മരം വെട്ടി നീക്കിയത്. കോട്ടയം– എറണാകുളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
ഏതാനും ആഴ്ചകൾക്ക് മുൻപ് കളത്തൂർ കവലയ്ക്കു സമീപം തണൽമരം കടപുഴകി വീണ്, ബൈക്ക് യാത്രക്കാരായ ദമ്പതികൾക്കു പരുക്കേറ്റിരുന്നു.