Advertisment

ഭരണഘടന നൽകുന്ന അവകാശങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവരാവകാശ നിയമം സഹായിച്ചു: വി.എൻ. വാസവൻ

വിവരാവകാശ കമ്മിഷൻ നടത്തിയ ഏകദിന സെമിനാർ എം.ജി. സർവകലാശാല അസംബ്‌ളി ഹാളിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.

New Update
rti seminar kottayam

കോട്ടയം: ഭരണഘടന ഉറപ്പുനൽകുന്ന നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ അവകാശങ്ങൾ പൗരന്മാർക്കു ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഏറ്റവും സഹായിക്കുന്നതാണു വിവരാവകാശ നിയമമെന്നു സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. 

Advertisment

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ വിവരാവകാശവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായി സംസ്ഥാന വിവരാവകാശ കമ്മിഷൻ നടത്തിയ ഏകദിന സെമിനാർ എം.ജി. സർവകലാശാല അസംബ്‌ളി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


സ്വജനപക്ഷപാതം, കെടുകാര്യസ്ഥത, അഴിമതി, കാലതാമസം എന്നിവയെ ഒരുപരിധിവരെ ചെറുക്കുന്നതിന് സാധാരണ പൗരന് സ്വാതന്ത്ര്യവും അവകാശവും നൽകുന്നതായി വിവരാവകാശ നിയമം. 


നിയമം നല്ലരീതിയിൽ നടപ്പാക്കണമെങ്കിൽ ഉദ്യോഗസ്ഥർക്കു ഇതു സംബന്ധിച്ചു വ്യക്തമായ ധാരണയുണ്ടാകണമെന്നും ഇത്തരം ശിൽപശാലകൾ അതുലക്ഷ്യമാക്കിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. 

Advertisment