Advertisment

നിത്യോപയോഗവസ്തുക്കളുടെ അമിത വിലക്കയറ്റം; സംയുക്ത സ്‌ക്വാഡ്  പരിശോധന നടത്തി

നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി.

New Update
price hike

കോട്ടയം: നിത്യോപയോഗവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും അമിത വിലക്കയറ്റം തടയാനും ജില്ലാ കളക്ടർ രൂപീകരിച്ച സംയുക്ത സ്‌ക്വാഡ് ചങ്ങനാശ്ശേരി താലൂക്കിലെ വിവിധഭാഗങ്ങളിലെ ഹോട്ടലുകളിലും പലചരക്ക്, പച്ചക്കറി സ്ഥാപനങ്ങളിലും പരിശോധന നടത്തി. 

Advertisment

നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി. താലൂക്ക് സപ്ലൈ ഓഫീസർ ജി. ശ്രീജിത്ത്, ഭക്ഷ്യ സുരക്ഷാ ഓഫീസർ സ്‌നേഹ എസ്. നായർ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ എസ്. ആശാചന്ദ്രൻ, ജയമ്മ ജോസഫ്, മനോജ് പി. മാത്യു എന്നിവർ സ്‌ക്വാഡിന് നേതൃത്വം നൽകി.

വിലവർധനയിൽ ഭക്ഷണ ഉത്പന്നങ്ങൾ വില്പന നടത്തുന്ന ഹോട്ടൽ, ബേക്കറികൾ, തട്ടുകടകൾ പിന്നെ സ്റ്റേഷനറി കടകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന കർശനമാക്കണമെന്നു വ്യക്തമാക്കി സത്യം ഓൺലൈൻ നേരത്തെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 

Advertisment