പാലാ: പാലാ മുരിക്കുംപുഴ ദേവി ക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 3, 4, 5 തീയതികളിൽ നടക്കും. 3 നു രാവിലെ 4.30 നു പള്ളിയുണർത്തൽ, 5 നു നിർമ്മാല്യ ദർശനം തുടർന്നു ഗണപതി ഹോമം, വിശേഷാൽ പൂജകൾ. 9 മണി മുതൽ ശ്രീബലി എഴുന്നള്ളത്ത്.
വൈകിട്ട് 4 മണിക്ക് പറയ്‌ക്കെഴുന്നള്ളിപ്പ്. 5.30 നു ഭക്തിഗാനസുധ, 7 നു സെമി ക്ലാസ്സിക്കൽ ഡാൻസ്, 7 നു പാറപ്പള്ളി ഗരുഡത്ത് മനക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളത്ത്.
തുടർന്ന് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. 07.30 നു തിരുവാതിരകളി, 08.30 നു ക്ലാസ്സിക്കൽ ഡാൻസ്, 10.30 നു കളമെഴുത്തും പാട്ടും കളംകണ്ടു തൊഴീൽ.
ഫെബ്രുവരി 4 നു രാവിലെ 04.30 നു പള്ളിയുണർത്തൽ, 5 നു നിർമ്മാല്യ ദർശനം തുടർന്നു ഗണപതി ഹോമം, വിശേഷാൽ പൂജകൾ. 9 മണി മുതൽ ശ്രീബലി എഴുന്നള്ളത്ത്. വൈകിട്ട് 4 മണിക്ക് പറയ്‌ക്കെഴുന്നള്ളിപ്പ്. രാത്രി 07.30 നു ഗാനമേള. 10 മണിക്ക് അശ്വതി വിളക്ക് ആൽത്തറമേളം. 11.30 നു കളമെഴുത്തും പാട്ടും കളംകണ്ടു തൊഴീൽ.
ഫെബ്രുവരി 4 നു രാവിലെ 04.30 നു പള്ളിയുണർത്തൽ, 5 നു നിർമ്മാല്യ ദർശനം തുടർന്നു ഗണപതി ഹോമം, വിശേഷാൽ പൂജകൾ, 9 മണിക്ക് നവകം, കലശാഭിഷേകം, ശ്രീഭൂതബലി. തുടർന്ന് വലിയകാണിക്ക ശ്രീബലി എഴുന്നള്ളത്ത്.
11 മണിക്ക് തിരുവാതിരകളി ഉച്ചയ്ക്ക് 1 മണിക്ക് മഹാപ്രസാദമൂട്ട്. 4 മണിക്ക് പറയ്‌ക്കെഴുന്നള്ളിപ്പ്. 6 മണിക്ക് എതിരേൽപ്പ്, 6 മണിക്ക് തിരുവരങ്ങിൽ വീരനാട്യം, 7 നു സോപാനസംഗീതം, 8 നു നൃത്തനൃത്യങ്ങൾ.
10 മണിക്ക് ആൽത്തറമേളം, 10.30 നു അത്താഴ സദ്യ, 12 മണിക്ക് വിളക്കിനെഴുന്നള്ളിപ്പ്, 12.30 നു കളമെഴുത്തും പാട്ടും, കളംകണ്ടു തൊഴീൽ. 1 മണിക്ക് ഗുരുസി.