Advertisment

എലിക്കുളത്തെ ഭയപ്പാടിലാക്കിയ പോത്തിനെ വെടിവെച്ചു കൊന്നു. പോത്ത് നാടിനെ ഭീതിയിലാക്കിയത് 50 മണിക്കൂറുകള്‍. ഒരാഴ്ച മുന്‍പും പോത്തിനെ വെടിവെച്ചു കൊന്നിരുന്നു

റബര്‍ത്തോട്ടങ്ങളിലൂടെ ഓടിക്കയറിയ പോത്തിനെ അന്ന് രാത്രിയും വെള്ളിയാഴ്ച പകലും ശനിയാഴ്ച പകലും തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.

New Update
buffalo11

എലിക്കുളം: വ്യാഴാഴ്ച വൈകീട്ട് വിരണ്ടോടിയ പോത്തിനെ ശനിയാഴ്ച രാത്രി പത്തരയോടെ വെടിവെച്ചുവീഴ്ത്തി. റബര്‍ത്തോട്ടങ്ങളിലൂടെ അലഞ്ഞ പോത്തിനെ 50 മണിക്കൂറിന് ശേഷം പാമ്പോലിയില്‍ നിരാലംബരായ വയോധികരെ സംരക്ഷിക്കുന്ന സെറിനിറ്റി ഹോമിന് സമീപത്തുവെച്ചാണു കീഴ്പ്പെടുത്തിയത്. രണ്ടുദിവസമായി ആശങ്കയിലായിരുന്ന നാടിന് ഇതോടെ ഭയപ്പാടൊഴിഞ്ഞു.

Advertisment

വ്യാഴാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് എലിക്കുളം ആളുറമ്പില്‍ നിന്നാണ് കശാപ്പിനായി കൊണ്ടുവന്ന് കെട്ടിയിട്ട പോത്ത് വിരണ്ടോടിയത്. റബര്‍ത്തോട്ടങ്ങളിലൂടെ ഓടിക്കയറിയ പോത്തിനെ അന്ന് രാത്രിയും വെള്ളിയാഴ്ച പകലും ശനിയാഴ്ച പകലും തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.

പൊന്തക്കാട് നിറഞ്ഞ ഏക്കറുകണക്കിന് റബര്‍ത്തോട്ടമുള്ള പാമ്പോലി മേഖലയില്‍ വെള്ളിയാഴ്ച കണ്ടവരുണ്ടെങ്കിലും പിന്നീട് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് പാമ്പോലി ഭാഗത്ത് റബര്‍ത്തോട്ടത്തില്‍ ആള്‍ക്കാര്‍ കണ്ടതും കീഴ്പ്പെടുത്താനിടയായതും.

കഴിഞ്ഞയാഴ്ച പൈകയിലെ അറവുശാലയില്‍ നിന്ന് വിരണ്ടോടിയ പോത്തും ഈ ഭാഗത്താണ് എത്തിയത്. എലിക്കുളം പള്ളിയുടെ സെമിത്തേരിയില്‍ കടന്ന പോത്തിനെ അന്ന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

Advertisment