രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കൾച്ചറൽ ഫിയസ്റ്റയും 'റൺവേ റേഡിയൻസ് ' ഫാഷൻ ഷോയും നടത്തി

New Update
college program

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെൻ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ  'ഫ്ലാഷ് 2കെ25' കൾച്ചറൽ ഫിയസ്റ്റയും 'റൺവേ റേഡിയൻസ് ' ഫാഷൻ ഷോയും നടത്തി.

Advertisment

ഫെസ്റ്റിനോടനുബന്ധിച്ചു വിദ്യാർഥികൾ  വിവിധ കലാ-കായിക പരിപാടികൾ അവതരിപ്പിച്ചു. 
'റൺവേ റേഡിയൻസ് ' ഫാഷൻ ഷോയിൽ വിവിധ ഡിപ്പാർട്ട്മെന്‍റുകളില്‍ നിന്നും വിദ്യാർഥികൾ പങ്കെടുത്തു.

കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, മാജിക് ടെയിൽസ് ഫാഷൻ ഇന്ത്യ മാനേജിങ് ഡയറക്ടർ അമൽ മോഹൻ ഡിപ്പാർട്മെൻ്റ് മേധാവി ലിൻസി ആൻ്റണി, മാനേജ്‌മെൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ധന്യ എസ് നമ്പൂതിരി, സെക്രട്ടറി അഭിനാഥ് ജോജൻ, എന്നിവർ പ്രസംഗിച്ചു.

Advertisment