വയലാ ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം മാർച്ച് 2 ന് കൊടിയേറും

New Update
balasubramanya swami

വയല: വയലാ ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് 2 ന് കൊടിയേറി 7 ന് ആറാട്ടോടെ സമാപിക്കുമെന്ന് എസ്എൻഡിപി യോഗം 1131- നമ്പർ വയലാ ശാഖായോഗം പ്രസിഡന്റ് അനിൽകുമാർ പി ടി, വൈസ് പ്രസിഡന്റ് ടി കെ. സജി,സെക്രട്ടറി സജീവ് വയല എന്നിവർ അറിയിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി ബാബു കളത്തൂർ എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 

Advertisment

2 ന് രാവിലെ 11. 15 നും 11. 45 നും മദ്ധ്യേ ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് കൊടിയേറ്റ് നിർവഹിക്കും.  12ന് നടക്കുന്ന തിരുവുത്സവ സംഗമം മീനച്ചിൽ എസ്എൻഡിപി യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്യും.

യൂണിയൻ കൺവീനർ എംആർ ഉല്ലാസ്  സന്ദേശം നൽകും. യൂണിയൻ ജോയിന്റ് കൺവീനർ കെ ആർ ഷാജി തിലനാട് എൻഡോവുമെന്റ് വിതരണം നിർവഹിക്കും.

ശാഖാ പ്രസിഡന്റ്  അനിൽകുമാർ. പി. ടി അധ്യക്ഷതവഹിക്കും. 1 ന് പ്രസാദവൂട്ട്, വൈകിട്ട് 7.15 ന് വീരനാട്ട്യം, 8 ന് കൈകൊട്ടിക്കളി. 3 ന് വൈകിട്ട് 6 ന് സി. കേശവൻ കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ നാരകത്തുംപടി ഭാഗത്തുനിന്ന് താലപ്പൊലി ഘോഷയാത്ര.

4 ന് രാവിലെ 8. 30 ന് കലശാഭിഷേകം,  വൈകിട്ട് 7 ന് കൈകൊട്ടിക്കളി. 5 ന് രാവിലെ 8.30 ന് കലശാഭിഷേകം, വൈകിട്ട് 7 ന് ഡാൻസ്, 7.30 ന് കൈകൊട്ടിക്കളി. 6 ന് രാവിലെ 10.30 ന് ബിബിൻ ഷാൻ നയിക്കുന്ന പ്രഭാഷണം, 1 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30 ന് രഥത്തിൽ എഴുന്നള്ളത്ത്, 7.30 ന് ചിലമ്പാട്ടം, 10 ന് പള്ളിവേട്ട.

7 ന് രാവിലെ 10.30 ന് സജീഷ്കുമാർ മണലേൽ നയിക്കുന്ന പ്രഭാഷണം, 1 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30 ന് പ്രസിദ്ധമായ ആറാട്ട് രഥകാവടി ഘോഷയാത്ര ഞരളപ്പുഴ ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിൽ നിന്നും കൊട്ടക്കാവടി, പൂക്കാവടി, മയൂരനൃത്തം, പമ്പമേളം, മയിലാട്ടം, അർജുനനൃത്തം, ശിങ്കാരിമേളം,പഞ്ചവാദ്യം, താലപ്പൊലി, തായിഡാൻസ് എന്നിവയുടെ അകമ്പടിയോടെ പുറപ്പെടും.

Advertisment