പാലാ: വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ ജോസ് കെ മാണി എംപി അനുവദിച്ച സ്കൂൾ ബസ്സിന്റെയും എംപി ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്ത റോഡിന്റെയും ഉദ്ഘാടനം ജോസ് കെ മാണി എംപി വെള്ളിയാഴ്ച 11 മണിക്ക് നിർവഹിക്കും.
കരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വാർഡ് മെമ്പറുമായ ബെന്നി മുണ്ടത്താനത്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഫെഡറൽ ബാങ്കിന്റെ സോഷ്യൽ സർവീസ് വിഭാഗമായ ഫെഡ്സേർവ് സംഭാവന ചെയ്യുന്ന ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമനും നിർവഹിക്കുന്നതാണ്.
കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജു ജോർജ് വെട്ടത്തേട്ട്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു ബിജു, വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സമ്മ തങ്കച്ചൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോളിടോമി, മെമ്പർമാരായ ആനിയമ്മ ജോസ്, ഗിരിജ ജയൻ മുണ്ടക്കൽ, ഫെഡറൽ ബാങ്ക് എച്ച് ആർ ഹെഡ് വരുൺ കെ എം എന്നിവർ സംബന്ധിക്കുന്നതാണെന്ന് പിടിഎ പ്രസിഡന്റ് ബിന്നി ജോസഫ്, എം പി ടി എ പ്രസിഡന്റ് രജി സുനിൽ, ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ എന്നിവർ അറിയിച്ചു.