ചലച്ചിത്ര പ്രേമികൾക്ക് കോട്ടയത്തേക്ക് സ്വാഗതം. രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക്‌ 14ന്‌ തുടക്കം

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള 14 മുതൽ 18 വരെ കോട്ടയം അനശ്വര തിയറ്ററിലാണ്‌ നടക്കുന്നത്‌.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
kottayam international film festival

കോട്ടയം: ചലചിത്ര പ്രേമികളുടെ ആരവമായ രാജ്യാന്തര ചലചിത്ര മേളയ്‌ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 

Advertisment

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള 14 മുതൽ 18 വരെ കോട്ടയം അനശ്വര തിയറ്ററിലാണ്‌ നടക്കുന്നത്‌. 


വിപുലമായ സംവിധാനമാണ്‌ പ്രേക്ഷകർക്കായി സംഘാടകർ ഒരുക്കിയിരിക്കുന്നത്‌. 14ന് വൈകിട്ട്‌ അഞ്ചിന് ചലച്ചിത്രമേള മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. 


ഓസ്‌കാറിൽ അഞ്ച്‌ അവാർഡുകൾ നേടിയ "അനോറ'യാണ്‌ ഉദ്‌ഘാടന ചിത്രം. 29-ാമത്‌ ഐഎഫ്എഫ്കെയിൽ മത്സര, ലോകസിനിമ, ഇന്ത്യൻ, മലയാള സിനിമ വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത 25 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 

"ഫെമിനിച്ചി ഫാത്തിമ' ആണ്‌ സമാപന ചിത്രം. മാർച്ച്‌ 14. രാവിലെ 9.30 –- അന്ന ആന്റ്‌ ഡാന്റെ(ലാറ്റിനമേരിക്കൻ), 12.00 –- പൂജസർ, 2.30 –- സംഘർഷ ഘടന (മലയാളം). ഉദ്ഘാടന സമ്മേളനം –- 5.00. ഉദ്ഘാടന ചിത്രം 6.00 –- "അനോറ', 8.30 –-- കിസ് വാഗൺ. മാർച്ച്‌ 15. രാവിലെ 9.30 –- യാഷ ആന്റ്‌ ലിയോണിഡ് ബ്രെഷ്നേവ് (ലോക സിനിമ), 12.00 –- ഡസ്റ്റ്, 2.30 –- കാമദേവൻ നക്ഷത്രം കണ്ടു, 6.00 –- വാസ്തുഹാര(ജി അരവിന്ദൻ സ്മൃ‌തി ), 8.30 –- ബാഗ്‌ജൻ( അസമീസ്). മാർച്ച്‌ 16. രാവിലെ 9.30 –- കറസ്‌പോണ്ടന്റ്‌, 12.00 –- ഹ്യൂമൺ ആനിമൽ, 2.30 –- വാട്ടുസി സോംബി(മലയാളം), 6.00 –- ഓളവും തീരവും (മലയാളം). 8.30 –- റിഥം ഓഫ്‌ ദമ്മാം(കന്നട), മാർച്ച്‌ –-17. 9.30 –- ആജൂർ, 12.00 – ലോംങസ്‌റ്റ്‌ സമ്മർ(സ്‌പാനിഷ്‌), - 2.30 –- മുഖകണ്ണാടി (മലയാളം), 6.00 –- ആൾ വി ഇമേജിൻ അസ്‌ ലൈറ്റ്‌, 8.30 –- സെക്കന്റ്‌ ചാൻസ്‌, മാർച്ച്‌ –-18. 9.30 –- സ്വാഹ, 12.00 –- ഷീപ്പ്‌ ബാൺ, 2.30 –- ബോഡി, 6.00 –- അപ്പുറം (മലയാളം), 8.30 –- ഫെമിനിച്ചി ഫാത്തിമ(മലയാളം). എല്ലാ ദിവസവും 4.45 മുതൽ 5.45 വരെ ഓപ്പൺ ഫോറവും നടക്കും. സംവിധായകൾ, നിരൂപകർ തുടങ്ങിയവർ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കും.

Advertisment