കടനാട്: കാവുംകണ്ടം മരിയാ ഗോരേത്തി ഇടവ ക പള്ളിയുടെ മുൻഭാഗത്തുള്ള പരിശുദ്ധ കന്യാമറിയത്തിൻ്റെ ഗ്രോട്ടോ കഴിഞ്ഞ രാത്രി തകർത്ത സാമൂഹിക വിരുദ്ധരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ജോസ്.കെ.മാണി എം.പി ആവശ്യപ്പെട്ടു.
ജില്ലാ പോലീസ് സൂപ്രണ്ട്, പാലാ ഡി.വൈ.എസ്.പി എന്നിവരുമായി അദ്ദേഹം ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിന് നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും പള്ളിക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും അഭ്യർത്ഥിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പിയുടെ നേതൃത്വത്തിൽ വിവിധ സംഘടനാ നേതാക്കളും രാവിലെ പള്ളിയിലെത്തി സംഭവസ്ഥലം സന്ദർശിച്ചു.