എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ് മാർച്ച് 13 ന് നടക്കും

ഒറ്റത്തവണയായി 250 രൂപ ഫീസ് അടച്ച് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് വിവിധ സോഫ്റ്റ്‌സ്‌കില്ലുകളിലും കംപ്യൂട്ടറിലും പരിശീലനം നൽകും. 

New Update
employ

കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റർ മാർച്ച് 13ന് വ്യാഴാഴ്ച രജിസ്‌ട്രേഷൻ ഡ്രൈവ് നടത്തുന്നു.  

Advertisment

ഒറ്റത്തവണയായി 250 രൂപ ഫീസ് അടച്ച് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് വിവിധ സോഫ്റ്റ്‌സ്‌കില്ലുകളിലും കംപ്യൂട്ടറിലും പരിശീലനം നൽകും. 

എല്ലാ മാസവും നടക്കുന്ന തൊഴിൽമേളകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വിശദ വിവരങ്ങൾക്ക് www.employabilitycentrekottayam എന്ന ഫേസ്ബുക് പേജ് സന്ദർശിക്കുകയോ 0481 2563451 എന്ന നമ്പരിൽ ബന്ധപ്പെടുകയോ  ചെയ്യണം.