രാമപുരം പത്മനാഭമാരാർ സ്മൃതി പുരസ്കാരം ഇത്തിത്താനം സന്തോഷ് കുമാറിന്

New Update
padmanabhamarar smruthi award

രാമപുരം: രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ രണ്ടാം തിരുവുത്സത്തോടനുബന്ധിച്ച് പത്മനാഭമാരാർ സ്മാരക ക്ഷേത്രവാദ്യകലാ പഠനഗവേഷണ കേന്ദ്രം ഏർപ്പെടുത്തിയ ആറാമത് പത്മനാഭമാരാർ സ്മൃതി പുരസ്കാരം ക്ഷേത്രവാദ്യകലാകാരൻ ഇത്തിത്താനം സന്തോഷ് കുമാറിന് ലഭിച്ചു. 

Advertisment

ഫെസ്റ്റിവൽ കോഡിനേഷൻ കമ്മിറ്റി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അഡ്വ.രാജേഷ് പല്ലാട്ട് അദ്ദേഹത്തിന് പുരസ്കാരവും പ്രശസ്തി പത്രവും സമ്മാനിച്ചു.

തിരുവരങ്ങിൽ വെച്ച് നടന്ന അനുമോദന യോഗത്തിൻ വാദ്യകലാകേന്ദ്രം പ്രസിഡൻ്റ് പ്രസാദ് മാരാർ, സെക്രട്ടറി സുമേഷ് മാരാർ, രക്ഷാധികാരി ശ്രീകുമാർ പിഷാരടി, ഗോപാലകൃഷ്ണൻ സമൂഹത്തുമഠം തുടങ്ങിയവർ സംസാരിച്ചു.

Advertisment