നാട് കടുത്ത കുടിവെള്ള ക്ഷാമത്തില്‍.. പാലാ ജനറല്‍ ആശുപത്രിക്കു സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ജല അതോറിറ്റിയില്‍ പരാതി പറഞ്ഞിട്ടും നടപടിയില്ല

New Update
drinking water pipe leakage

പാലാ: വേനല്‍ചൂടില്‍ നാട് കടുത്ത കുടിവെള്ള ക്ഷാമത്തിലൂടെ കടന്നുപോകുമ്പോള്‍ പാലാ നഗരത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളം പാഴാകുന്നു.

Advertisment

പാലാ ജനറല്‍ ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്കും മറ്റു പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടു സൃഷ്ടിച്ചാണ് ആശുപത്രി റോഡിലൂടെ വരുന്ന വെള്ളം ഒഴുക്ക്. മണിക്കൂറുകളായി പൈപ്പ് പൊട്ടി വെള്ളമൊഴുക്കു തുടങ്ങിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നു പ്രദേശത്തെ വ്യാപാരികള്‍ പറയുന്നു.

വളവിനു സമീപവുമായി റോഡിലൂടെ വെള്ളം ഒഴുകുന്നതുമൂലം വാഹനങ്ങള്‍ പോകുമ്പോള്‍ വെള്ളം തെറിക്കുന്നുണ്ട്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വെള്ളം തെറിക്കാതിരിക്കാന്‍ വഴിയാത്രക്കാര്‍ ഓടിമാറുന്നതു തെന്നി വിഴുന്നതിനും മറ്റ് അപകടങ്ങള്‍ക്കും കാരണമാകുന്നു. വെള്ളം കുത്തിയൊഴുകുന്നതു റോഡിനും കേടുപാടു വരുത്തുമെന്നു നാട്ടുകാര്‍ പറയുന്നു.

Advertisment