കണ്‍സ്ട്രക്ഷന്‍ എക്യുപ്മെൻ്റ് ഓണേഴ്സ് അസോസിയേഷൻ പാലാ മേഖലാ സമ്മേളനവും കുടുംബ സംഗമവും ആശ്രയ ഫണ്ട് കൈമാറലും നടത്തി

New Update
ceoa conference pala-2

പാലാ: കൺസട്രക്ഷൻ എക്യുപ്മെൻ്റ് ഓണേഴ്സ് അസോസിയേഷൻ (സിഇഒഎ) കോട്ടയം ജില്ല പാലാ മേഖലാ സമ്മേളനവും കുടുംബ സംഗമവും ആശ്രയ ഫണ്ട് കൈമാറലും പാലായിൽ നടത്തപ്പെട്ടു.

Advertisment

സംസ്ഥാന ജില്ലാ മേഖലാ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ കോട്ടയം ജില്ലാ പ്രസിഡന്റ് സുബാഷ് പൈകയുടെ അധ്യക്ഷതയിൽ അഞ്ചേരി ഓഡിറ്റോറിയത്തിൽ വച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. 

സിഇഒഎ സംഘടനയിൽ മെമ്പറായിരിക്കുന്ന ആശ്രയ പദ്ധതിയിൽ അംഗമായിരിക്കുന്ന വ്യക്തി മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം നൽകുന്ന ആശ്രയ പദ്ധതിയിൽ കോട്ടയം ജില്ലയിൽ മരണപ്പെട്ട എസ്കെആര്‍ അനിയുടെ (പ്രകാശ് ആര്‍) കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സമ്മേളനത്തിൽ വച്ച് കൈമാറി. 

ceoa conference  pala

ചടങ്ങിൽ സംസ്ഥാന, ജില്ലാ, മേഖലാ ഭാരവാഹികളെ ആദരിച്ചു. സംസ്ഥാന ജില്ലാ മേഖലാ ഭാരവാഹികളും സിഇഒഎ മെമ്പേഴ്സും കുടുംബാംഗങ്ങളും പങ്കെടുത്ത സമ്മേളനത്തിൽ സിഇഒഎ സംസ്ഥാന പ്രസിഡൻ്റ് ജിജി കടവിൽ, സംസ്ഥാന സെക്രട്ടറി സമീർ ബാബു, സംസ്ഥാന ട്രഷറർ അനിൽ പൗഡിക്കോണം, കോട്ടയം ജില്ലാ പ്രസിഡൻ്റ് സുബാഷ് പൈക, ജില്ലാ സെക്രട്ടറി അരുൺ കുളംമ്പള്ളിൽ, വൈസ് പ്രസിഡൻ്റ് അനൂപ്, ട്രഷറർ ബിജുമോൻ കെഎസ്, പാലാ മേഖലാ പ്രസിഡൻ്റ് ജിനീഷ് കട്ടച്ചിറ, മേഖലാ സെക്രട്ടറി വരുൺ ഘോഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment