പരിസ്ഥിതിയിലേക്ക് വീണ്ടും വലവൂർ ഗവൺമെന്‍റ് യുപി സ്കൂൾ. പക്ഷികൾക്ക് ദാഹജലം നൽകുന്ന കിളിപ്പാത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്കൂൾ കോമ്പൗണ്ടില്‍ സ്ഥാപിച്ചു

New Update
drinking water for birds

പാലാ: വേനൽ ചൂടിൽ ആശ്വാസമായി പക്ഷികൾക്ക് ദാഹജലം നൽകുന്ന കിളിപ്പാത്രങ്ങളുമായി വലവൂർ ഗവൺമെന്റ് യുപി സ്കൂളിലെ കുട്ടികൾ.

Advertisment

drinking water for birds-2

സോഷ്യൽ ഫോറസ്റ്ററി ക്ലബ്ബിന്റെയും വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ കോമ്പൗണ്ടിലെ വിവിധ ഇടങ്ങളിലാണ് കിളിപ്പാത്രങ്ങൾ സ്ഥാപിച്ചത്. 

drinking water for birds-3

പക്ഷി നിരീക്ഷണവും അവയുടെ സ്വഭാവ വൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനവും ഇതോടൊപ്പം നടക്കും. സോഷ്യൽ ഫോറസ്റ്ററി പൊൻകുന്നം റേഞ്ച് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ലാൽ ടി എസ്,

drinking water for birds-4

വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സ്റ്റേറ്റ് കോർഡിനേറ്റർ ഗോപകുമാർ, ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ, പിടിഎ പ്രസിഡന്റ് ബിന്നി ജോസഫ്, സ്കൂൾ നേച്ചർ ക്ലബ് കോർഡിനേറ്റർ ഷാനി മാത്യു എന്നിവർ പരിസ്ഥിതി ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക് മൺപാത്രങ്ങളിൽ നിർമ്മിച്ച കിളിപ്പാത്രങ്ങൾ കൈമാറി.

drinking water for birds-5

തങ്ങൾക്ക് കിട്ടിയ കിളിപ്പാത്രങ്ങൾ സ്കൂളിന്റെ വിവിധ പരിസര പ്രദേശങ്ങളിൽ വിദ്യാർഥികൾ സ്ഥാപിക്കുകയും അവയിൽ ജലം നിറയ്ക്കുകയും ചെയ്തു. സ്കൂൾ സോഷ്യൽ സർവീസ് ക്ലബ് അംഗങ്ങളും സീഡ് ക്ലബ് അംഗങ്ങളും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

Advertisment