വലവൂർ ഗവ. യുപി സ്കൂളിന്റെ 109-ാമത് സ്കൂൾ വാർഷികാഘോഷങ്ങളും കിച്ചൺ കം സ്റ്റോറിന്റെ ഉദ്ഘാടനവും നടന്നു

New Update
109th annual day valavoor up school-2

വലവൂര്‍: വലവൂർ യുപി സ്കൂളിന്റെ 109-ാമത് സ്കൂൾ വാർഷികാഘോഷങ്ങളും കിച്ചൺ കം സ്റ്റോറിന്റെ ഉദ്ഘാടനവും നടന്നു. ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ ആഘോഷങ്ങൾക്ക് നാന്ദി കുറിച്ചു കൊണ്ട് പതാകയുയർത്തി. 

Advertisment

പൊതു വിദ്യാഭ്യാസവകുപ്പിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കിച്ചൺ കം സ്റ്റോറിന്റെ ഉദ്ഘാടനം കരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമനും പിടിഎ പ്രസിഡന്റ് ബിന്നി ജോസഫ് അധ്യക്ഷത വഹിച്ച വാർഷികാഘോഷ സമ്മേളനം കരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും വാർഡ് മെമ്പറുമായ ബെന്നി മുണ്ടത്താനവും നിർവ്വഹിച്ചു.

109th annual day valavoor up school-4

കരൂർ ഗ്രാമപഞ്ചായത്തിന്റെ കഴിഞ്ഞവർഷത്തെ വാർഷിക പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച വെഹിക്കിൾ പാർക്കിംഗ് കമ്പാർട്ട്മെന്റിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് സാജു ജോർജ് വെട്ടത്തേട്ട് നിർവഹിച്ചു.

കഴിഞ്ഞ രണ്ടുവർഷമായി കരൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കിവരുന്ന നീന്തൽ പരിശീലനത്തിൽ നിന്നും കണ്ടെത്തിയ നീന്തൽ താരം ഗൗതം മനോജിനെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു ബിജു ആദരിച്ചു.

109th annual day valavoor up school

ഈ സ്കൂളിൽ തുടർച്ചയായ ഇരുപത് വർഷത്തെ അധ്യാപനത്തിന് ശേഷം വിരമിക്കുന്ന അധ്യാപിക ഷീബ സെബാസ്റ്റ്യന്റെ യാത്രയയപ്പിനോടനുബന്ധിച്ചുള്ള ഫോട്ടോ അനാഛാദനം വാർഡ് മെമ്പർ ബെന്നി മുണ്ടത്താനം നിർവഹിച്ചു. ദീർഘകാല അധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഷീബ ടീച്ചറിന് എല്ലാവിധ ആശംസകളും സദസ്സ് ഒന്നടങ്കം നേർന്നു. 

109th annual day valavoor up school-6

ഇന്ന് സമൂഹത്തിന് ശാപമായി തീർന്ന മയക്കുമരുന്നിനെതിരെ കുട്ടികൾ അവതരിപ്പിച്ച റോൾപ്ലേ സമൂഹത്തിന് മികച്ച സന്ദേശം നൽകുന്ന ഒന്നായിരുന്നു.

വലവൂർ ഗവൺമെന്റ് യുപി സ്കൂളിന്റെ സമഗ്ര വികസനത്തിന് അക്ഷീണം പ്രയത്നിക്കുന്ന ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ യെ പിടിഎക്ക് വേണ്ടി പൊന്നാട അണിയിച്ച് കരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ബെന്നി മുണ്ടത്താനം ആദരിച്ചു.

109th annual day valavoor up school-3

മുപ്പതോളം വർഷങ്ങളായി സ്കൂളിലെ കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്ന ശാന്ത നാരായണനെ പുതിയ അടുക്കളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു പിടിഎ ആദരിച്ചു.

109th annual day valavoor up school-5

നൂൺ മീൽ ജില്ലാ ഓഫീസർ വിനോദ് രാജ്, സബ്ജില്ല  നൂൺ മീൽ ഓഫീസർ സജിമോൻ തോമസ്, കേണൽ കെ എൻ വി ആചാരി, എസ് എസ് കെ രാമപുരം ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ജോഷി കുമാരൻ, കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ആനിയമ്മ ജോസ്, എസ് എം സി പ്രസിഡണ്ട് രാമചന്ദ്രൻ കെ എസ്, എം പി ടി എ പ്രസിഡന്റ് രജി സുനിൽ, സീനിയർ അസിസ്റ്റന്റ് പ്രിയ സെലിൻ  തോമസ്, റിട്ടയർ ചെയ്യുന്ന അധ്യാപിക ഷീബ സെബാസ്റ്റ്യൻ, നൂൺ മീൽ ഇൻ ചാർജ്  റോഷ്നിമോൾ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. കുട്ടികൾക്കായി അധ്യാപികമാരുടെ നൃത്ത പരിപാടിയും ഇതോടൊപ്പം അരങ്ങേറി.

Advertisment