രാമപുരം മാർ ആഗസ്തീനോസ് കോളേജ് മികച്ച ഹരിത സ്ഥാപനം

New Update
ramapuram mar augustinose college

രാമപുരം: രാമപുരം ഗ്രാമപഞ്ചായത്തിലെ മികച്ച ഹരിത സ്ഥാപനമായി മാർ ആഗസ്തീനോസ് കോളേജിനെ തിരഞ്ഞെടുത്തു. കോളേജിൽ നടന്ന ചടങ്ങിൽ രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ കോളേജിനെ സമ്പൂർണ്ണ ശുചിത്വ സ്ഥാപനമായി തിരഞ്ഞെടുത്തുകൊണ്ടുള്ള പുരസ്ക്കാരം കോളജ് മാനേജർ റെവ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർക്ക്  കൈമാറി.

Advertisment

മാർ ആഗസ്തീനോസ് കോളേജിൽ കാര്യക്ഷമമായി നടപ്പിലാക്കിയിരിക്കുന്ന മികച്ച മാലിന്യ സംസ്കരണം പരിഗണിച്ചുകൊണ്ടാണ് കോളേജിന് ഈ അംഗീകാരം ലഭിച്ചത്. പേപ്പർ, ഭക്ഷണ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിച്ചു ശേഖരിക്കുകയും മാതൃകാപരമായി സംസ്കരിക്കുകയും ചെയ്തുവരുന്നു. ഭക്ഷണ  മാലിന്യങ്ങൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ബയോ ഗ്യാസ് പ്ലാന്റും കോളേജിൽ പ്രവർത്തിക്കുന്നുണ്ട്.

കോളജ് മാനേജർ റെവ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. രാമപുരം ഗ്രാമഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രസിഡന്റ് സണ്ണി പോരുന്നക്കോട്ട്, പഞ്ചായത്ത് മെമ്പർ മനോജ് ചീങ്കല്ലേൽ, അഡ്മിനിസ്ട്രേറ്റർ പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment