ചേർപ്പുങ്കൽ മാർ സ്ലീവാ ഫോറോനാ പള്ളി വിശുദ്ധവാര തിരുകർമ്മങ്ങൾ ഞായറാഴ്ച ആരംഭിക്കും

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
mar sleeva forona church cherpunkal

ചേർപ്പുങ്കൽ: മാർ സ്ലീവാ ഫൊറോന പള്ളിയിലെ വിശുദ്ധവാരാചരണം ഓശാന ഞായറാഴ്ചയോടെ ആരംഭിക്കും. രാവിലെ 6.30 ന് മാർസ്ലീവാ പാരീഷ് ഹാളിൽ ഓശാനയുടെ തിരുകർമ്മങ്ങൾ ആരംഭിക്കും.

Advertisment

ഫൊറോന വികാരി ഫാ. മാത്യു തെക്കേൽ മുഖ്യകാർമ്മികൻ ആയിരിക്കും. തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണമായി എത്തി വിശുദ്ധ കുർബാന. തുടർന്ന് 9:30നും വൈകിട്ട് 4:30നും വിശുദ്ധ കുർബാന.

തിങ്കൾ മുതൽ ബുധൻ വരെ വൈകിട്ട് 4:30ന് വിശുദ്ധ കുർബാന. തുടർന്ന് നടക്കുന്ന വാർഷിക ധ്യാനം ഫാ. റോയ് പുളിയുറുമ്പിൽ നയിക്കും.

പെസഹാ വ്യാഴം രാവിലെ 6.30ന് വിശുദ്ധ കുർബാനയും കാൽകഴുകൽ ശുശ്രൂഷയും. തുടർന്ന് ഉച്ചക്ക് 1 വരെ ദിവ്യകാരുണ്യ ആരാധന. ദുഃഖവെള്ളി ആചരണം രാവിലെ 6.30ന് ആരംഭിക്കും. തുടർന്ന് പള്ളി ചുറ്റി കുരിശിന്റെ വഴി.

ദുഃഖശനിയാഴ്ച രാവിലെ 6:30 ന് വിശുദ്ധ കുർബാനയോടെ തിരുകർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് പുത്തൻ വെള്ളം, പുത്തൻ തീ വെഞ്ചരിപ്പ് തുടങ്ങിയവ നടക്കും.

ഉയിർപ്പ് തിരുനാൾ കർമ്മങ്ങൾ വെളുപ്പിന് 3 മണിക്ക് ആരംഭിക്കും. തുടർന്ന് 5.30നും 6.45നും 8 നും വിശുദ്ധകുർബാന.