കോരുത്തോട്: വന്യമൃഗ ശല്യം രൂക്ഷമായ കോരുത്തോട് ഗ്രാമപഞ്ചായത്തിന്റെ ഉൾപ്രദേശങ്ങൾ ഉൾപ്പെടെ ഇനി വെളിച്ചമേകും.
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ശുഭേഷ് സുധാകരൻ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് 12 വാർഡുകളിൽ 20 സോളാർ മിനി മാക്സ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം കോരുത്തോട് സി കേശവൻ മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ശുഭേഷ് സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് പി ഓ പ്രകാശ്, ടോംസ് കുര്യൻ,മുൻപ്രസിഡന്റ് കെ ബി രാജൻ, എസ്എൻഡിപി ശാഖാ സെക്രട്ടറി ഉഷ സജി എന്നിവർ പ്രസംഗിച്ചു.