സർക്കാറിന്റെ നാലാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന പ്രദർശന നഗരിയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ താരങ്ങളായി വലവൂർ ഗവണ്മെന്റ് യു പി സ്കൂളിലെ വിദ്യാർത്ഥികൾ

New Update
valavoor lps

വലവൂര്‍: സ്കൂളിൽ നടപ്പിലാക്കി വരുന്ന ഇംഗ്ലീഷ് ലേണിംഗ് എൻറിച്ച്മെന്റ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് കുട്ടികൾ സ്റ്റാളിലെത്തിയത്. പ്രദർശനം കാണാൻ എത്തിയവരോട് ആംഗലേയ ഭാഷയിൽ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും തിരിച്ച് അതേ ഭാഷയിൽ പ്രതികരിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകിയും വലവൂർ സ്കൂളിന്റെ മിടുക്കന്മാരായ ഡാരൺ ആന്റണി, കാർത്തിക് നായർ, ഗൗതം മനോജ് എന്നീ വിദ്യാർത്ഥികൾ കളം പിടിച്ചു. 

Advertisment

valavoor ups

പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചിരിക്കുന്ന മറ്റൊരു പദ്ധതിയായ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ യൂണിഫോം അണിഞ്ഞാണ് വിദ്യാർത്ഥികൾ സ്റ്റാളിൽ എത്തിയത്.

valavoor ups-3

കാണാനെത്തിയ സാധാരണക്കാരോടും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരോടുമെല്ലാം വിദ്യാർത്ഥികൾ സംവദിച്ചു. 

valavoor ups-2

പാലാ ഡിഇഒ സത്യപാലൻ സി, രാമപുരം എഇഒ സജി കെ ബി, ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ, രാമപുരം എൻഎംഒ സജിമോൻ ജോസഫ്, വിദ്യാഭ്യാസ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ, അധ്യാപകരായ പ്രിയ സെലിൻ തോമസ്, ഷാനി മാത്യു, ഇഎൽഇപി ട്രെയിനർ ധനുജ തങ്കച്ചൻ എന്നിവർ വേണ്ട മാർഗനിർദേശങ്ങൾ നൽകി.

Advertisment