New Update
/sathyam/media/media_files/2025/05/06/5ITNtrDy0wDs9yRDTpK1.jpg)
വെള്ളികുളം സെൻ്റ് ആ ൻ്റണീസ് സ്കൂളിൽ ആരംഭിച്ച സമ്മർ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കുന്നവർ സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം, ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ എന്നിവരോടൊപ്പം
വെള്ളികുളം സെൻ്റ് ആ ൻ്റണീസ് സ്കൂളിൽ ആരംഭിച്ച സമ്മർ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കുന്നവർ സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം, ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ എന്നിവരോടൊപ്പം
വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് സ്കൂളിലെ വിദ്യാർഥികൾക്ക് വേണ്ടി ഫുട്ബോൾ, ഷട്ടിൽ, ഹാൻഡ് ബോൾ തുടങ്ങിയ വിവിധ കളികളുടെ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം പരിശീലനക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളുടെ സമഗ്രമായ വ്യക്തിത്വവികസനത്തിന് കായിക മത്സരത്തിന് അദ്വിതീയമായ സ്ഥാനമുണ്ട്. സമൂഹത്തിലെ മികച്ച പൗരന്മാരായി വാർത്തെടുക്കുന്നതിൽ കായികമത്സരങ്ങൾക്ക് ഗണ്യമായ പങ്കുവഹിക്കാൻ സാധിക്കും.
വളർന്നുവരുന്ന വിദ്യാർത്ഥികളുടെ കായികപരമായ കഴിവുകൾ കണ്ടെത്താൻ ഇത്തരം പരിശീലനങ്ങൾക്ക് സാധിക്കുമെന്ന് ഫാ.സ്കറിയ വേകത്താനം ഓർമ്മപ്പെടുത്തി. അറുപതോളം കുട്ടികൾ പരിശീല ക്യാമ്പിൽ പങ്കെടുക്കുന്നു.
കായികാധ്യാപകരായ ബിജു പഴേപറമ്പിൽ, ജിൻസി പഴേപറമ്പിൽ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു. ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ പുത്തൻപുര, ഹണികുളങ്ങര, സോജൻ കുഴിത്തോട്ട്, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ സമ്മർ കോച്ചിംഗ് ക്യാമ്പിന് നേതൃത്വം നൽകുന്നു.