രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ അഡ്മിഷൻ ഹെൽപ് ഡെസ്ക് ആരംഭിച്ചു

New Update
help desk

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ  അഡ്മിഷൻ ഹെല്‍പ്പ് ഡെസ്ക്  പ്രവർത്തനം ആരംഭിച്ചു. ഹെല്‍പ്പ് ഡെസ്കിൽ ഈ വർഷത്തെ പ്രവേശനം സംബന്ധിച്ച ഏകജാലക രജിസ്‌ട്രേഷൻ സൗകര്യം വിദ്യാർഥികൾക്ക് കോളേജിൽ ലഭ്യമാണ്.

Advertisment

ഹെല്‍പ്പ് ഡെസ്ക് ഉദ്‌ഘാടനം എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. ജോജി അലക്സ് നിർവ്വഹിച്ചു. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.

Advertisment