പിതൃവേദിയുടേയും മാർ സ്ലീവാ മെഡിസിറ്റിയുടേയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പക്ഷാഘാത ബോധവൽക്കരണ സെമിനാർ മെയ് 18ന് കുറവിലങ്ങാട് പള്ളി സെഹിയോൻ ഹാളിൽ

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
stroke

കുറവിലങ്ങാട്: സ്ട്രോക്ക് അഥവാ പക്ഷാഘാതം ഉണ്ടായാൽ അത് തരണം ചെയ്യാൻ എന്ത് ചെയ്യണം? അവയുടെ ലക്ഷണങ്ങൾഎന്താണ് ? മസ്തിഷ്കത്തിലേക്കുള്ള രക്ത വിതരണത്തിൽ പെട്ടെന്ന് തടസ്സമുണ്ടാകുമ്പോൾ ഉണ്ടാകുന്ന ഒരു മെഡിക്കൽ അടിയന്തിരാവസ്ഥയാണ് സ്ട്രോക്ക്. രക്തം കട്ടപിടിക്കുകയോ രക്തക്കുഴൽ പൊട്ടിപ്പോകുകയോ ചെയ്യാം... 

Advertisment

അങ്ങനെ നമ്മൾ അറിഞ്ഞിരിക്കേണ്ട അനവധി കാര്യങ്ങൾ നമുക്കായി പറഞ്ഞുതരുന്ന പക്ഷാഘാത ബോധവൽക്കരണ സെമിനാർ പിതൃവേദിയുടേയും മാർ സ്ലീവാ മെഡിസിറ്റിയുടേയും സഹകരണത്തോടെ മേയ് 18 ഞായറാഴ്ച 10 മണി മുതൽ കുറവിലങ്ങാട് പള്ളി സെഹിയോൻ ഹാളിൽ നടക്കുന്നു.

മെഡിസിറ്റിയിലെ നൂറോളജി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ.ജോസി ജെ. വള്ളിപ്പാലം ക്ലാസ്സുകൾ നയിക്കുന്നു. ഉച്ച ഭക്ഷണം ക്രമീകരിക്കേണ്ടതുള്ളതിനാൽ താഴെ പറയുന്ന നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക. പ്രവേശനം സൗജന്യം. 9496320979, 9447367194, 7306960096.

Advertisment