എംജി യൂണിവേഴ്സിറ്റി ഡിഗ്രി റിസൾട്ടിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിന് മിന്നും തിളക്കം

New Update
mar augusthinose college rank holders

രാമപുരം: ഈ വർഷത്തെ എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷാ ഫലത്തിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിന് 9 റാങ്കുകൾ കരസ്ഥമാക്കുവാൻ  സാധിച്ചു.

Advertisment

ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചർ & കമ്മ്യൂണിക്കേഷൻ സ്റ്റഡീസിൽ സോണാ മെറിയം ജോസ് ഒന്നാം റാങ്കും, എൽസാ മരിയ റെജി ആറാം റാങ്കും, ബിഎസ്‌സി ബയോടെക്‌നോളജിയിൽ എറിക്കാ ലിസ് ബിനോയ് രണ്ടാം റാങ്കും, ഗീതു വി. മൂന്നാം റാങ്കും, ആർദ്ര ഘോഷ് ആറാം റാങ്കും, പ്രണവ് എ.റ്റി ഏഴാം റാങ്കും, ബികോം കോ ഓപ്പറേഷനിൽ ജെസ്‌ന ജെയ്‌മോൻ എട്ടാം റാങ്കും, കെ അനന്തകൃഷ്ണൻ പത്താം റാങ്കും, ബിഎസ്‌സി ഇലക്ട്രോണിക്സിൽ ജോസൺ ജോബി ഒൻപതാം റാങ്കും കരസ്ഥമാക്കി. 

റാങ്ക്  ജേതാക്കളെ കോളേജ് മാനേജർ റവ ഫാ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ മാരായ ഫാ.ജോസഫ് ആലഞ്ചേരി, സിജി ജേക്കബ് ഡിപ്പാർട്ടമെന്റ് മേധാവികൾ, സ്റ്റാഫ് പ്രതിനിധികൾ തുടങ്ങിയവർ  അഭിനന്ദിച്ചു.

Advertisment