കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുതിയ ആസ്ഥാന മന്ദിരം പൂർത്തീകരണത്തിലേക്ക്

New Update
kaduthuruthy block office

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് പുതിയതായി നിർമിച്ചു കൊണ്ടിരിക്കുന്ന ആസ്ഥാന മന്ദിരം

കോട്ടയം: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക്. അഡ്വ. മോൻസ് ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 85 ലക്ഷം രൂപ ചെലവഴിച്ചാണ് ബ്ലോക്ക് പഞ്ചായത്തിന് പുതിയ കെട്ടിടം നിർമിക്കുന്നത്.

Advertisment

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നിലവിലുള്ള ഓഫീസ് കെട്ടിടം ജീർണാവസ്ഥയിലായതോടെയാണു പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനമായത്. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായിട്ടാണ് പണം അനുവദിച്ചത്.

2022-23 സാമ്പത്തിക വർഷത്തിൽ 75 ലക്ഷം രൂപയും 2024 - 25 ൽ 10 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. രണ്ടു നിലകളിലായി സൗകര്യപ്രദമായ മുറികളോടു കൂടിയ മേന്ദിരമാണ് നിർമിക്കുന്നത്.

കെട്ടിടത്തിന്റെ താഴത്തെ നിലയുടെ പണികൾ പൂർത്തിയായി കഴിഞ്ഞു. ഒന്നാം നിലയിലെ ശുചി മുറിയുടെ പണികൾ പൂർത്തിയാകാനുണ്ട്. 3964 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിക്കുന്നത്. നിലവിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനോട് ചേർന്നാണ് പുതിയ മന്ദിരം പണിയുന്നത്.

Advertisment