/sathyam/media/media_files/33XtyPa68aJlz4HY4vpd.jpeg)
കോട്ടയം: ഗോഡൗണ്‍ നിറഞ്ഞുവെന്ന കാരണം പറഞ്ഞു സംഭരണത്തില്‍ നിന്നു മാറി മില്ലുകാര്‍. നടപടിയെടുക്കാതെ സപ്ലൈകോ, അയ്മനം പഞ്ചായത്തിലെ പരിപ്പ് നാലുതോട് പാടത്തെ കര്‍ഷകര്‍ നെല്ലിനു കാവല്‍ ഇരുന്ന് തുടങ്ങിയിട്ട് 25 ദിവസങ്ങള്‍. സംഭരണം മുടങ്ങിയതോടെ പത്തു ശതമാനം വരെ കിഴിവു നല്‍കാമെന്ന് അറിയിച്ചിട്ടും മില്ലുടമകള്‍ സംഭരണം ആരംഭിക്കാന്‍ നടപടിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
91 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരത്തില്‍ എട്ടു ലോഡ് നെല്ലാണ് പാടത്തു കുന്നു കൂട്ടിയിട്ടിരിക്കുന്നത്.തിരുവാര്‍പ്പില്‍ ഉള്‍പ്പെടെ പോള കാരണം വള്ളമോ ബോട്ടോ എത്താത്തതാണു സംഭരണത്തിനു തടസമായി പറഞ്ഞിരുന്നത്. എന്നാല്‍, പരിപ്പില്‍ അത്തരം പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഏപ്രി 19നാണ് പാടശേഖരത്തിലെ കൊയ്ത്ത് പൂര്‍ത്തിയായത് അന്നു മുതല്‍ കര്‍ഷകര്‍ മില്ലുകാരെ കാത്തിരിക്കുകയാണ്. സമീപത്തെ കൊച്ചുമണിയാപറമ്പ് പാടശേഖരത്തിലും കര്‍ഷകര്‍ ഇതേ അവസ്ഥയിലാണ്.
ഏറ്റവും ഒടുവില്‍ ഇന്നലെ പാടത്തെത്തിയ സപ്ലൈകോ അധികൃതരോട് പത്തു കിലോ വരെ കിഴിവ് നല്‍കാന്‍ തയാറാണെന്ന് അറിയിച്ചിട്ടും സംഭരണ കാര്യത്തില്‍ തീരുമാനമായിട്ടില്ല. അടിയന്തിര ഇടപെടല്‍ ഉണ്ടായി നെല്ലു സംഭരിക്കണമെന്നാണു ര്‍ഷകരുടെ ആവശ്യം. കൊയ്ത് ഒരു മാസം കഴിഞ്ഞിട്ടും സംഭരിക്കാതെ നെല്ല് കിടക്കുന്ന തിരുവാര്‍പ്പ് പഞ്ചായത്തിലെ തിരുവായ്ക്കരിയിലെ സംഭരണ കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്നാണ് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ കര്‍ഷകരെ അറിയിച്ചിരിക്കുന്നത്