തലയോലപ്പറമ്പിൽ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറിൽ തീപിടുത്തം. എ.സിയും, സീലിങ്ങും, ചില്ലും ഉൾപ്പെടെ തകർന്നു. എ.ടി.എം മെഷീന് തകരാറ് സംഭവിച്ചിട്ടില്ലെന്ന് ബാങ്ക് അധികൃതർ

കടുത്തുരുത്തി, വൈക്കം യൂണിറ്റുകളിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീയണച്ചത്

New Update
Tymb atm

വൈക്കം : തലയോലപ്പറമ്പ് പള്ളിക്കവലയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറിൽ തീപിടുത്തം.

Advertisment

ഇന്ന് രാവിലെ 9.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്.

എ.ടി.എമ്മിനുള്ളിലെ എ.സി യിൽ ഉണ്ടായ ഷോട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ബാങ്കിനോട് ചേർന്ന് തന്നെയാണ് എ.ടി.എമ്മും പ്രവർത്തിക്കുന്നത്. എന്നാൽ എടിഎം മെഷീന് തകരാറ് സംഭവിച്ചിട്ടില്ല.

എ.സിയും, സീലിങ്ങും, ചില്ലും ഉൾപ്പെടെ തകർന്ന് നാശനഷ്ടങ്ങൾ ഉണ്ടായി.

കടുത്തുരുത്തി, വൈക്കം യൂണിറ്റുകളിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.

എടിഎമ്മിൽ നിന്നും വലിയ രീതിയിൽ പ്രദേശമാകെ പുക ഉയർന്നത് പരിഭ്രാന്തി പടർത്തി.