New Update
/sathyam/media/media_files/2025/05/27/VmUq7KWyFBRqIc2SAVnn.jpg)
രാമപുരം: രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷക്ക് ഉന്നതവിജയം കരസ്ഥമാക്കിയ അനഘ രാജീവ്, മിന്നാ സോജി, ശ്രുതിനന്ദന എംഎസ്, ലോറേൽ ഡോജി എന്നിവരെ രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ നേതൃത്വത്തിൽ ആദരിച്ചു.
Advertisment
കോളേജ് മാനേജർ റവ.ഫാ ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷതത വഹിച്ച്, ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ യോഗം ഉദ്‌ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ, രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പോരുന്നക്കോട്ട്, ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഡിറ്റോ സെബാസ്റ്റ്യൻ, ഫാ. ജോർജ് പറമ്പിൽത്തടം, കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ, അഡ്മിനിസ്‌ട്രേറ്റർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us