മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
manarkattu kudumba sangamam

പാലാ: മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി. പാലാ നഗരസഭയിലെ മൊണാസ്ട്രി വാർഡിലെ ബിജോയ് മണർകാട്ടിൻ്റെ ഭവനത്തിൽ ചേർന്ന പ്രഥമ യോഗത്തിൽ, മണർകാട്ടു കുടുംബത്തിലെ തലമുതിർന്ന കരണവരായ ജോസഫ് മാത്യു (കുട്ടിയച്ചൻ) മണർകാട്ടിനെ രക്ഷാധികാരിയായി തിരഞ്ഞെടുത്തു.

Advertisment

പതിറ്റാണ്ടുകൾക്കു മുൻപ് മണർകാട് സെൻ്റ് മേരീസ് ദേവാലയത്തിലെ ഇടവകാംഗങ്ങളായ വാതല്ലൂർ കുടുംബത്തിലെ സഹോദരങ്ങൾ കച്ചവടങ്ങൾക്കായാണ് പാലായിൽ എത്തിചേർന്നത്. പിന്നീട് ഇവർ മണർകാട്ടുകാരെന്ന് അറിയപ്പെട്ടു.

പാലായുടെ വ്യാപാര, വ്യവസായ, സാമൂഹിക സാംസ്കാരിക, കായിക മേഖലകളിൽ പൂർവ്വ പിതാക്കൻമാർ അവരുടെ കൈയ്യൊപ്പുകൾ രേഖപ്പെടുത്തിയാണ് കടന്നു പോയതെന്നു സ്വാഗത പ്രംസംഗത്തിൽ  അഡ്വ. സന്തോഷ് മണർകാട്ടു പറഞ്ഞു.

കേരളത്തിലെ കാസർഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള പതിനാലു ജില്ലകളിലും മണർകാട്ടു കുടുംബം അറിയപ്പെടുന്ന ഒരു കുടുംബമായി മാറിയെന്നും, അതിനു കാരണം പൂർവ്വ പിതാക്കൻമാർ ചെയ്ത സൽപ്രവൃത്തികളുടെ പ്രതിഫലവും, കുടുംബാംഗങ്ങളുടെ ഇടയിലുള്ള അചഞ്ചലമായ മരിയ ഭക്തിയും മാത്രമാണെന്നും ഈ രീതിയിൽ കേരളം ഒട്ടുക്കറിയപ്പെടുന്ന മറ്റൊരു ക്രിസ്തിയ കുടുംബം ഇല്ല എന്നും, ആമുഖ പ്രസംഗത്തിൽ സണ്ണി മണർകാട്ട് ഓർമ്മിപ്പിച്ചു.

വരും ദിവസങ്ങളിൽ രക്ഷാധികാരി ജോസഫ് മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ വിശാലമായ കമ്മറ്റി രൂപികരിച്ച് നവംബർ മാസത്തിൽ കുടുംബ കൂട്ടായ്മ നടത്തപ്പെടുന്നതുമാണ് യോഗത്തിൽ ജോസഫ് മൈക്കിൾ മണർകാട്ടു (കൊച്ച്)   സൂരജ് മണർകാട്ട്, എം.എം ബോബൻ മണർകാട്ട്, സതീഷ് മണർകാട്ട്, ബിജു മണർകാട്ട്, സ്മിത മണർകാട്ട്, ജോസഫ് സേവ്യർ, ജോൺ വി. വി തുടങ്ങിയവർ പങ്കെടുത്തു. ബിജോയ് മണർകാട്ട് യോഗത്തിന് നന്ദിയും അറിയിച്ചു.