തലയോലപ്പറമ്പ്: പ്രതീക്ഷകള്‍ അസ്തമിച്ചു, തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്യാന്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു.
വടയാര്‍ പൊന്നുരുക്കം പാറ പാടശേഖരത്തില്‍ പുറംബണ്ട് കവിഞ്ഞൊഴുകി 125 ഏക്കറിലെ വര്‍ഷ കൃഷി നശിച്ചു.
10 ദിവസം പ്രായമായ നെല്‍ ചെടികളാണ് ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതിനെ തുടര്‍ന്നു നശിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ രണ്ടു ദിവസത്തോളം വൈദ്യുതി നിലച്ചിരുന്നു.
തുടര്‍ന്നു പാടശേഖരത്തില്‍ രണ്ട് മോട്ടോറുകള്‍ ഉപയോഗിച്ച് മുഴുവന്‍ സമയം പമ്പിങ് നടത്തിയിട്ടും വെള്ളം വറ്റിയില്ല. ജലനിരപ്പ് ഉയര്‍ന്ന് പുറംബണ്ടു കവിഞ്ഞൊഴുകിയാണു കൃഷി നാശം ഉണ്ടായത്.
പാടശേഖരസമിതി 10 ലക്ഷത്തോളം രൂപ വായ്പയെടുത്താണ് അടിസ്ഥാന ജോലികള്‍ ചെയ്തത്. കൂടാതെ വിത സംബന്ധമായ ജോലികള്‍ ചെയ്തതിന് ഏക്കറിന് 10,000 രൂപയോളം കര്‍ഷകര്‍ക്കു ചെലവായിട്ടുണ്ട്. കര്‍ഷകര്‍ക്ക് വീണ്ടും കൃഷി ഇറക്കുന്നതിന് കൃഷിവകുപ്പ് ആവശ്യമായ സഹായം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.