ഉഴവൂര്‍: പുകയില വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി ഉഴവൂർ പഞ്ചായത്തിൽ പുകയില വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. ദിനചാരണം പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് തങ്കച്ചൻ കെ എം ഉദ്ഘാടനം ചെയ്തു.
ഉഴവൂർ സ്പെഷ്യലിറ്റി ആശുപത്രിയുടെ സുപ്രണ്ട് ഇൻ ചാർജ് ഡോക്ടർ മനോജ് കെ പ്രഭ ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നയിച്ചു. പുകയില ഉപയോഗത്തിനെതിരെ തുടർന്നും ക്യാമ്പയിനുകൾ നടത്തണമെന്നും പുകയില ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് ഇൻ ചാർജ് അറിയിച്ചു.
ഉഴവൂർ പിഎച്ച്എന്‍ മിനിമോൾ ഡി പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉഴവൂർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകാന്ത് കെ ജി, ജൂനിയർ പിഎച്ച്എൻ മഞ്ജു എം ശശിധരൻ, പിആർഒ അനൂപ്, എംഎൽഎസ്‌പി ബിജിമോൾ, ആശപ്രവർത്തകരായ ലീലാമണി, പ്രതിഭ, അംഗൻവാടി വർക്കർ അനിത രമേശ് എന്നിവർ പങ്കെടുത്തു.