ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരിന്റെ നേതൃത്വത്തിൽ പുലിയന്നൂർ ഗവൺമെന്റ് ആശ്രമം എൽ പി സ്കൂളിൽ പഠന സാമഗ്രികളുടെ വിതരണം നടത്തി

New Update
study materials distribution

മുത്തോലി: മാഞ്ഞൂർ ലയൺസ് ക്ലബിന്റെയും പാലാ സെന്റ് തോമസ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ പുലിയന്നൂർ ഗവൺമെന്റ് ആശ്രമം എൽ പി സ്കൂളിൽ പഠന സാമഗ്രികളുടെ വിതരണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് റാണി എലിസബത്ത് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു.

Advertisment

study materials distribution-2

സെന്റ്‌ തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ്  മുഖ്യപ്രഭാഷണവും, ലയൺസ് 318ബി ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം പ്രോജക്ട് അവതരണവും നടത്തി.

മാഞ്ഞൂർ ലയൺസ് ക്ലബിന്റെ സഹകരണത്തോടെ നടത്തിയ സമ്മേളനത്തിൽ സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും ബാഗുകൾ, കുടകൾ, നോട്ട് ബുക്കുകൾ തുടങ്ങിയ വിവിധ പഠന സാമഗ്രികളും മധുരപലഹാര വിതരണവും നടത്തി.

study materials distribution-3

സെന്റ്‌ തോമസ് കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സി. പ്രിൻസി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവർ നേതൃത്വം നൽകി.