കോട്ടയം: കോട്ടയം സോഷ്യൽ ഫോറസ്ട്രിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. ജില്ലാതല ഉദ്ഘാടനം സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
പരിസ്ഥിതി സംരക്ഷണം വരുംതലമുറയ്ക്കുവേണ്ടി നാം ചെയ്യേണ്ട കടമയാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം മാർ ബസേലിയസ് പബ്ലിക് സ്‌കൂളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗർ അധ്യക്ഷത വഹിച്ചു.
/sathyam/media/media_files/2025/06/07/PxYqiFXQ94T4wvJeNc4W.jpg)
മാർ ബസേലിയസ് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ നിനി ഏബ്രഹാം, ഫാ. സജി യോഹന്നാൻ, കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ. രാജേഷ്, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.ടി. സോമൻകുട്ടി, സോഷ്യൽ ഫേറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ബി. സുഭാഷ് എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ അങ്കണത്തിൽ മന്ത്രി തൈ നട്ടു.