വെള്ളികുളം: വെള്ളികുളം ഇടവക മധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ വിശുദ്ധ അന്തോനീസ് പുണ്യവാൻ്റെ തിരുനാൾ ജൂണ്‍ 13 വെള്ളിയാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ച് പത്താം തീയതി ചൊവ്വാഴ്ച മുതൽ നൊവേന ആരംഭിക്കും.
ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ആറരക്ക് ആഘോഷമായ പാട്ടു കുർബാന, നൊവേന, ലദീഞ്ഞ്.13 വെള്ളിയാഴ്ച 4. 30ന് ആഘോഷമായ പാട്ടു കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്. ഫാ.സ്കറിയ വേകത്താനം. തുടർന്ന് നേർച്ച വിതരണം. ജയ്സൺ തോമസ് വാഴയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ, അമൽ ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.