വികസനങ്ങളിൽ ത്രിതല പഞ്ചായത്തുകളുടെ പങ്ക് വലുത് - കേരളാ കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി എംപി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
jose k mani high mast light inauguration

കരൂർ: നാടിന്റെ വികസന കാര്യങ്ങളിൽ ത്രിതല പഞ്ചായത്തുകളുടെയും അംഗങ്ങളുടെയും പങ്ക് വളരെ വലുതാണെന്നും നാടിന്റെ സ്പന്ദനം അറിയുന്നവരാണ് ഓരോ ത്രിതല പഞ്ചായത്ത് അംഗങ്ങളെന്നും കേരളാ കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി എം.പി.

Advertisment

high mast light inauguration jose k mani-2

കരൂർ പഞ്ചായത്തിലെ അന്തിനാട്, പയപ്പാർ, പേണ്ടാനംവയൽ, കുന്നത്ത്ഓലിക്കൽ എന്നിവിടങ്ങളിൽ സ്‌ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉത്ഘാടനം കുന്നത്ത്ഓലിക്കലിൽ നിർവഹിച്ചു് സംസാരിക്കുകയായിരുന്നു അദ്ദേഹം.

high mast light inauguration jose k mani

ളാലം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജെസ്സി ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക്‌ അംഗം ലിസമ്മ ബോസ്, ഫിലിപ്പ് കുഴികുളം, കുഞ്ഞുമാൻ മാടപ്പാട്ട്, ഡോമിനിക് എലിപ്പുലിക്കാട്ട്, കുര്യാച്ചൻ പ്ലാത്തോട്ടം, ജോർജ് വേരനാൽ, സിബി ഓടയ്ക്കൽ, രാമകൃഷ്ണൻ നായർ മാന്തോട്ടം, ഷാജി കൊല്ലിത്തടം, ലിന്റൻ ജോസഫ്, ഫ്രാൻസിസ് മൈലാടുർ,ബാബു മൈക്കിൾ കാവുകാട്ട്, ബിനു പുലിയുറുമ്പിൽ, ജെയ്സൺ മൂലക്കുന്നേൽ, സിജോ പ്ലാത്തോട്ടം ജോഷി കൂടിലമറ്റത്തിൽ, കെ. കെ രാമചന്ദ്രൻ, വി അഭിലാഷ്, കെ ആർ ഷാജി, ആദർശ് കുന്നത്ത്ഓലിക്കൽ, എശ്വന്ത് കുന്നത്ത്ഓലിക്കൽ, ഷാജി കെ ആർ,സിബി കുറ്റിയാനി എന്നിവർ പ്രസംഗിച്ചു.

Advertisment