New Update
/sathyam/media/media_files/2025/06/16/CKijJdoXFp7CWdH2QZph.jpg)
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജും ബാംഗ്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎസ്‌ഡിസിയും ചേർന്ന് എസിസിഎ കോഴ്സ് ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു.
Advertisment
ഇന്റഗ്രേറ്റഡ് ബികോം പ്രോഗ്രാമിനോടൊപ്പം ഇനിമുതൽ എസിസിഎയും പഠിക്കാവുന്നതാണ്. കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർക്ക് ഐഎസ്‌ഡിസി റീജിയണൽ മാനേജർ അർജുൻ രാജ് കോഴ്സ് സംബന്ധിച്ച ധാരണാപത്രം കൈമാറി.
വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഓഫിസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് ഡിപ്പാർട്മെന്റ് മേധാവി ജോസ് ജോസഫ്, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us