കോട്ടയം: വൈക്കം - വെച്ചൂർ - അംബികമാർക്കറ്റ് റോഡ് തകർന്നു യാത്ര ദുഷ്കരമായി. ഇന്ന് അംബികമാർക്കറ്റിൽ രണ്ട് അപകടങ്ങൾ ഉണ്ടായി. ഭാഗ്യം കൊണ്ടു മാത്രമാണ് യാത്രക്കാർ രക്ഷപെട്ടത്. കഴിഞ്ഞ ദിവസം പുത്തൻ പാലം ഭാഗത്ത് നാല് അപകടങ്ങളിലായി മൂന്ന് പേർക്ക് പരുക്കേറ്റിരുന്നു. 2023 ൽ നവീകരിച്ച റോഡാണ് ഒരു വർഷം കൊണ്ട് തകർന്നു കിടക്കുന്നത്. വർഷങ്ങളുടെ പ്രതിഷേധങ്ങൾ കൊടുവിലാണ് റോഡ് നവീകരിച്ചത്. എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോഴേയ്ക്കും റോഡ് വീണ്ടും കുഴി നിറഞ്ഞ അവസ്ഥയിലായി. പി.ഡബ്ല്യു.ഡി റോഡിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങളിലും നാട്ടുകാർ അഴിമതി ആരോപിക്കുന്നു. /sathyam/media/media_files/Z0GG7nQFI2ZHW245iPVM.jpeg)
റോഡ് തകർന്നതോടെ ഇരുചക്ര വാഹനനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവായി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണ് തകർന്നു കിടക്കുന്നത്. യാത്ര ദുഷ്കരമായതോടെ പ്രതിഷേധ സൂചകമായി നാട്ടുകാർ റോഡിൽ വാഴനട്ടു. വെച്ചൂർ ഇടയാഴം ഭാഗത്ത് കുഴികൾ ഏറെയുള്ള ഭാഗത്താണ് നാട്ടുകാർ വാഴ നട്ടത്. മഴവെള്ളം നിറഞ്ഞ ആഴമേറിയ കുഴികളറിയാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായെത്തിയത്. മഴ മാറിയ ശേഷം റോഡ് എത്രയും വേഗം റീ ടാറിംഗ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു./sathyam/media/media_files/Z0GG7nQFI2ZHW245iPVM.jpeg)