ചേർപ്പുങ്കൽ: അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് (എകെസിസി) ചേർപ്പുങ്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നിധിരിക്കൽ മാണികത്തനാർ അനുസ്മരണം നടത്തി. മാർത്തോമാ നസ്രാണികളുടെ പുനരൈക്യത്തിനായി പ്രവർത്തിച്ച സാമുദായിക സാമൂഹിക പരിഷ്കർത്താവായിരുന്നു നിധീരിക്കൽ മാണികത്തനാർ എന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത വികാരി ഫാദർ മാത്യു തെക്കേൽ അഭിപ്രായപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ് മാർട്ടിൻ ജെ കോലടി അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഫാ. അജിത്ത് പരിയാരത്ത്, സെക്രട്ടറി ടി ഡി കുര്യാക്കോസ്, ഈപ്പച്ചൻ അമ്പലത്തുമുണ്ടക്കൽ, സോജൻ വാരപ്പറമ്പിൽ, സെബാസ്റ്റ്യൻ തോലാനി, ജസ്റ്റിൻ വാരപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു