തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് പാലാ നിയോജകമണ്ഡലം ശില്പശാല നടന്നു

New Update
congerss workshop pala

പാലാ: തദ്ദേശതിരഞ്ഞെടുപ്പുപ്രവർത്തനങ്ങൾക്കു മുന്നൊരുക്കമായി കോൺഗ്രസ് പാലാ നിയോജകമണ്ഡലം ശില്പശാല ഭരണങ്ങാനം ഓശാന മൗണ്ടിൽ നടന്നു. നിയോജകമണ്ഡലത്തിലെ പതിമൂന്നു മണ്ഡലങ്ങളിൽനിന്നുമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു. 

Advertisment

ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ ബിജൂ പുന്നത്താനത്തിന്റെ അധ്യക്ഷതയിൽ ഡിസിസി പ്രസിഡന്റ്  നാട്ടകം സുരേഷ് ശില്പശാല ഉദ്ഘാടനംചെയ്‌തു.        

കോൺഗ്രസ് നേതാക്കളായ അഡ്വ. ടോമി കല്ലാനി, എകെ ചന്ദ്രമോഹൻ, ആര്‍ സജീവ്, ജോയ് സ്കറിയ, എന്‍ സുരേഷ്, മോളി പീറ്റർ, സതീഷ് ചൊള്ളാനി, ആര്‍ പ്രേംജി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment