കാട്ടിക്കുന്ന്/ വൈക്കം: നവാഗതർക്ക് വിശിഷ്ടാതിഥികളും പ്രിൻസിപ്പാളും ചേർന്ന് വൃക്ഷത്തൈകൾ നൽകി കാട്ടിക്കുന്ന് ലേക് മൗണ്ട് പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.
ചടങ്ങിൽ സ്റ്റാഫ് പ്രതിനിധി ലക്ഷ്മിപ്രിയ സ്വാഗതവും, ലേക്ക് മൗണ്ട് ഇന്ററാക്റ്റ് ക്ലബ്ബ് പ്രസിഡണ്ട് കുമാരി ശ്രീഭദ്ര മഹേഷ് നന്ദിയും പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/06/30/kattikunnu-school-environmental-day-celebration-2-2025-06-30-13-40-58.jpg)
പ്രിൻസിപ്പാൾ മായ ജഗൻ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവർ കുട്ടികളെ ഉത്ബോധിപ്പിച്ച് സംസാരിച്ചു.
റോട്ടറി കൊച്ചിൻ ടൈറ്റൻസ് പ്രസിഡൻ്റ് റൊട്ടേറിയൻ നോബിൾ ജേക്കബ് മുഖ്യാതിഥി ആയിരുന്നു. വൃക്ഷങ്ങളും മറ്റും നട്ടു പിടിപ്പിക്കേണ്ടതിൻ്റെയും, ഭൂമിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/06/30/kattikunnu-school-environmental-day-celebration-4-2025-06-30-13-42-19.jpg)
റോട്ടറി കൊച്ചിൻ ടൈറ്റൻസ് ചെയിൻ സർവീസ് പ്രോജക്ട്സ്, റൊട്ടേറിയൻ വിഷ്ണു ആർ. ഉണ്ണിത്താൻ ആശംസ അറിയിച്ചു. ഭൂമിയെ സംരക്ഷിക്കാൻ അനുവർത്തിക്കേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്താനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് അദ്ധ്യാപക പ്രതിനിധി റീന എം വി വിശദമായി അവതരിപ്പിച്ചു. വിശിഷ്ടാതിഥികളും പ്രിൻസിപ്പാളും കുട്ടികളും ചേർന്ന് വൃക്ഷത്തൈകൾ നടുകയുണ്ടായി.