കോട്ടയം: എം.സി. റോഡില്‍ കോടിമത മുതല്‍ നാട്ടകം വരെയുള്ള ഭാഗത്ത് അപകടങ്ങള്‍ പതിവാകുന്നു.
ഇന്നു പുലിര്‍ച്ചെ കോട്ടയം കോടിമതയില്‍ ബൊലേറോ ജീപ്പും പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിക്കുയും അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലാട് സ്വദേശികളാണ് മരിച്ചത്.
കഴിഞ്ഞ ഏപ്രിലിയിരുന്നു നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചത്. അന്നു മൂന്നു പേര്‍ക്കു പരുക്കേറ്റിരുന്നു.
കോട്ടയം ഭാഗത്ത് നിന്നും എത്തിയ ലോറിയില്‍ എതിര്‍ ദിശയില്‍ നിന്നും എത്തിയ പിക്കപ്പ് ലോറി ഇടിയ്ക്കുകയായിരുന്നു.
ദിശ തെറ്റി കയറി വന്ന ജീപ്പ് ലോറിയുടെ മുന്നില്‍ ഇടിച്ച് മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. ഓടിക്കുടിയ നാട്ടുകാര്‍ ചേര്‍ന്ന് ജീപ്പ് വെട്ടിപ്പൊളിച്ചാണ് ജീപ്പിനുള്ളില്‍ നിന്ന് പുറത്ത് എടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു പേര്‍ മരിച്ചിരുന്നു.
കുറച്ചു നാളുകള്‍ക്കു മുന്‍പാണ് എം.സി. റോഡില്‍ മണിപ്പുഴയില്‍ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചു ദമ്പതികള്‍ക്കു ജീവന്‍ നഷ്ടമായത്.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനു സമീപം കട നടത്തിയിരുന്ന മനോജും ഭാര്യ പ്രസന്നയുമായിരുന്നു മരിച്ചത്. കോട്ടയം മണിപ്പുഴ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പമ്പിനു സമീപമായിരുന്നു അപകടം.
പമ്പില്‍ പെട്രോള്‍ അടിച്ച ശേഷം ഇവര്‍ സ്‌കൂട്ടറില്‍ റോഡിലേയ്ക്കു പ്രവേശിക്കുമ്പോള്‍ എതിര്‍ ദിശയില്‍ നിന്നും അമിത വേഗത്തില്‍ എത്തിയ പിക്കപ്പ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിയ്ക്കുകയായിരുന്നു.
ഈ മൂന്നു അപകടങ്ങളും മീറ്റുകളുടെ വ്യത്യാസത്തിലും ചൊവ്വാഴ്ച ദിവസവുമാണ് നടന്നതും. ഇത്തരത്തില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ക്ക് നിത്യേന എം.സി. റോഡ് സാക്ഷിയാകുന്നുണ്ട്.
എം.സി. റോഡിന്റെ തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള ഭാഗങ്ങളില്‍ തിരക്കേറിയ ചെറുറോഡുകള്‍ ഏറ്റവും കൂടുതല്‍ സംഗമിക്കുന്നത് ചങ്ങനാശേരി മുതല്‍ പട്ടിത്താനം വരെയുള്ള പ്രദേശങ്ങളാണ്.
ഈ ജങ്ഷനുകളെല്ലാം അപകടക്കെണികളാണ്. നാട്ടകം സിമന്റ് കവല, മുളങ്കുഴ, മണിപ്പുഴ ജങ്ഷനുകളും നിത്യേന അപകടം നടക്കുന്ന സ്ഥലങ്ങളാണ്. കഴിഞ്ഞ വര്‍ഷം കുറിച്ചിയിലും രണ്ടു പേര്‍ വാഹനം ഇടിച്ചു മരിച്ചിരുന്നു.
ഇത്തരം അപകടങ്ങളില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരും നിരവധി. ഗുരുതര പരുക്കാണ് പലര്‍ക്കും. എന്നാല്‍, നടപടികള്‍ പലതും സ്വീകരിച്ചെങ്കിലും അപകടങ്ങള്‍ കുറയുന്നതേയില്ല.