ഉഴവൂര്‍: ഒന്നാം വർഷ ഓണേഴ്സ് ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനോത്സവമായ 'വിജ്ഞാനോത്സവം 2025' ബിഷപ്പ് തറയിൽ എജുക്കേഷണൽ തീയേറ്ററിൽ 9.45 ന് ആരംഭിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഓൺലൈനായി പങ്കെടുത്തു.
കോളേജ് തല ഉദ്ഘാടനം എംഎല്‍എ അഡ്വ മോൻസ് ജോസഫ് നിർവഹിച്ചു. ആശംസകൾ അർപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. സിൻസി ജോസഫ്, കോളേജ് ബർസാർ ഫാ. എബിൻ ഇറപുറത്ത്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. തോമസ് കെ സി, എഫ്‌വൈയുജിപി നോഡൽ ഓഫീസർ അനു തോമസ് എന്നിവർ പ്രസംഗിച്ചു.