രാമപുരം: രാമപുരം മാർ അഗസ്തിനോസ് കോളേജിൽ ഈ വർഷം ഡിഗ്രി പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടത്തി.
വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും പങ്കെടുത്ത സമ്മേളനം ലോക പാരാ പവർലിഫ്റ്റിംഗ് ചാമ്പ്യൻ ജോബി മാത്യു ഉദ്‌ഘാടനം ചെയ്തു. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ ആമുഖ പ്രഭാഷണം നടത്തി.
/filters:format(webp)/sathyam/media/media_files/2025/07/01/mar-augusthinose-college-praveshanolsavam-2-2025-07-01-22-42-32.jpg)
ബീജിങ്ങിൽ വച്ച് നടന്ന പാരാപവർ ലിഫ്റ്റിംഗ് ലോകകകപ്പ് മത്സരത്തിൽ 295 കിലോഗ്രാം ഭാരമുയർത്തിക്കൊണ്ട് സ്വർണ്ണമെഡലും ബെസ്റ്റ് ലിഫ്റ്റിംഗ്ൽ 150 കിലോഗ്രാം ഉയർത്തി വെള്ളിമെഡലും കരസ്ഥമാക്കി ഭാരതീയർക്ക് അഭിമാനമായി മാറിയ ജോബി മാത്യുവിനെ കോളേജ് മാനേജർ റവ. ഫാ ബെർക്കുമാൻസ് കുന്നുംപുറം പൊന്നാട അണിയിച്ച് ആദരിച്ചു.
വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു.