ചന്ദ്രഹാസ് എഴുതിയ 'പഞ്ച കൈലാസങ്ങളിലൂടെ' എന്ന കൃതിക്ക് ലിപി സരസ്വതി പുരസ്കാരം

New Update
lipi saraswathy award

പാലാ: പഞ്ച കൈലാസങ്ങളും പഞ്ച കേദാരങ്ങളും നേരിട്ട് സന്ദർശിക്കാൻ അസുലഭ ഭാഗ്യം ലഭിച്ച ചന്ദ്രഹാസ് എഴുതിയ “പഞ്ച കൈലാസങ്ങളിലൂടെ” എന്ന കൃതിക്ക് കൊണ്ടുപറമ്പിൽ കുടുംബയോഗം ഏർപ്പെടുത്തിയ ലിപി സരസ്വതി പുരസ്കാരം ലഭിച്ചു.

Advertisment

ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പറും എൻഎസ്എസ് മീനേച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ മനോജ് ബി നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് പാലാ എംഎൽഎ മാണി സി കാപ്പനാണ് പുരസ്കാരം സമർപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യമോ ആഗ്രഹമോ സമ്പത്തോ അധികാരമോ കൊണ്ട് ദർശനം നടത്താവുന്ന സ്ഥലങ്ങൾ അല്ല പഞ്ച കൈലാസവും പഞ്ച കേദാരവും, അതിന് ഈശ്വര നിയോഗവും ആവശ്യമാണ് എന്ന് മാണി സി കാപ്പൻ പറഞ്ഞു.

ഭാരതത്തിൻറെ ആധ്യാത്മികമായ അറിവും അനുഭൂതിയും അടുത്ത തലമുറയ്ക്ക് സമർപ്പിച്ച മഹത്തായ ദൗത്യമാണ് ചന്ദ്രഹാസ് നിർവഹിച്ചത് എന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി നായർ പറഞ്ഞു.

സരസ്വതി ദേവിയുടെ തൂലിക കയ്യിലേന്തുവാൻ ഭാഗ്യം ലഭിച്ച വ്യക്തിത്വമാണ് ചന്ദ്രഹാസ് എന്ന് യോഗത്തിൽ ആശംസകൾ നേർന്ന കേന്ദ്ര കേരള സാഹിത്യ അക്കാദമികളുടെ അവാർഡ് ജേതാവും 20ലേറെ പുസ്തകങ്ങളുടെ രചയിതാവുമായ പ്രശസ്ത പണ്ഡിതൻ കെ പി പ്രസന്നകുമാർ പറഞ്ഞു.

കേരളകൗമുദി സീനിയർ റിപ്പോർട്ടർ സുനിൽ പാലാ മംഗള പത്രം സമർപ്പിച്ചു. ജന്മഭൂമി ചീഫ് കറസ്പോണ്ടന്റ് ടി എൻ രാജൻ ആശംസകൾ അർപ്പിച്ചു. കെ.എ. ഗോപിനാഥ്, മീനച്ചിൽ അഗ്രികൾച്ചർ ഇമ്പ്രൂവ്മെന്റ് ബാങ്ക് പ്രസിഡണ്ട് പ്രസാദ് കൊണ്ടൂപ്പറമ്പിൽ, വിൻ വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വക്കേറ്റ് എസ്.ജയസൂര്യൻ, കെ സി മണികണ്ഡൻ തുടങ്ങിയവർ സംസാരിച്ചു.

Advertisment