ഇല്ലിക്കല്‍,  തിരുവാര്‍പ്പ് മേഖലകളില്‍ നീര്‍നായ ശല്യം രൂക്ഷം. അറവു മാലിന്യം ആറ്റില്‍ തള്ളുന്നത് വ്യാപകമായതോടെയാണ് നീര്‍നായ ശല്യം വർധിച്ചതെന്നു നാട്ടുകാര്‍. നീര്‍നായ കടിച്ചുള്ള മരണം അപൂര്‍വമാണെന്നു വനം വകുപ്പ്

മൊത്തം പതിമ്മൂന്ന് വര്‍ഗം നീര്‍നായകള്‍ ഇന്ന് ഭൂമിയില്‍ ജീവിച്ചിരിക്കുന്നത്.

New Update
1001084364

കോട്ടയം: ഇല്ലിക്കല്‍, തിരുവാര്‍പ്പ് മേഖലകളില്‍ നീര്‍നായ ശല്യം രൂക്ഷം.

Advertisment

അറവു മാലിന്യം ആറ്റില്‍ തള്ളുന്നത് വ്യാപകമായതോടെയാണ് നീര്‍നായ ശല്യം വർധിച്ചതെന്നു നാട്ടുകാര്‍ പറയുന്നു.

 സമീപ ദിവസങ്ങളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കോട്ടയം വേളൂരില്‍ ഇന്നലെ നീര്‍നായ കടിച്ചു ചികിത്സ തേടിയ വീട്ടമ്മ മരിച്ചിരുന്നു. എന്നാല്‍, മരണകാരണം നീര്‍നായ കടിച്ചതുകൊണ്ടാവില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.

സസ്തനികളിലെ ഒരു കുടുംബമായ മസ്റ്റെലൈഡിലെ ഉപകുടുംബമാണ് നീര്‍നായ.

മാംസഭോജികളായ ഇവ ജലത്തില്‍ ജീവിക്കുവാന്‍ അനുകൂല സാഹചര്യം നേടിയവയാണ്.

മനുഷ്യരില്‍ നിന്നും പൊതുവെ വളരെക്കുറച്ച് അതിക്രമം അനുഭവിക്കുന്നവയാണ് ഇവ.

ജലത്തില്‍ നിഷ്പ്രയാസം സഞ്ചരിക്കുന്ന നീര്‍നായ്കള്‍ കരയിലും സഞ്ചരിക്കും. ഒഴുക്കുവെള്ളം കൂടുതല്‍ ഇഷ്ടപ്പെടുന്ന നീര്‍നായകള്‍ക്ക് ഘ്രാണശക്തി കൂടുതലാണ്.

ജലാശയത്തിനടുത്തുള്ള പൊന്തകളോ കണ്ടല്‍ക്കാടുകളോ ആണ് നീര്‍നായകളുടെ പാര്‍പ്പിടം.

നദികളിലും വയലുകളിലും കായലുകളിലും ഒക്കെ ഇരതേടുന്ന നീര്‍നായകളെ കാണാം. ചില വര്‍ഗങ്ങള്‍ പേരു സൂചിപ്പിക്കുന്നതു പോലെ കടല്‍ ജലത്തിലും ജീവിക്കുന്നു. മത്സ്യം, തവള, ഇഴജന്തുക്കള്‍, ഞണ്ട് തുടങ്ങിയവയാണ് മുഖ്യാഹാരം.

 

 

Advertisment