ആരോഗ്യ മന്ത്രി അറിയാൻ, കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി കോമ്പൗണ്ടിലെ അമ്മ തൊട്ടിലില്‍ കുട്ടികളെ എത്തിച്ചാല്‍ വിവരം ആശുപത്രിയില്‍ അറിയില്ല. അമ്മതൊട്ടിലില്‍ കുട്ടികള്‍ എത്തുമ്പോള്‍ പ്രവര്‍ത്തിക്കേണ്ട അലാറം പ്രവര്‍ത്തിക്കുന്നില്ല. അമ്മത്തൊട്ടിലിനു ചുറ്റും തെരുവുനായകളും

കുട്ടികള്‍ എത്തിയാല്‍ ആശുപത്രി ജീവനക്കാര്‍ എത്തുന്നതിനു മുന്‍പു തെരുവുനായകള്‍ക്കു കുട്ടികള്‍ ഇരായാകുമോ എന്ന ആശങ്കയും ഉണ്ട്.  

New Update
1001084372

കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രി കോമ്പൗണ്ടിലെ അമ്മ തൊട്ടിലില്‍ കുട്ടികളെ ഉപേക്ഷിച്ചാല്‍ കുട്ടികളെ ജീവനോടെ കിട്ടുമെന്നു യാതൊരു ഉറപ്പുമില്ല.

Advertisment

കുട്ടികളെ തൊട്ടിലില്‍ ഉപേക്ഷിച്ചാല്‍ അത്യാഹിത വിഭാഗത്തില്‍ മുന്നറിയിപ്പു ശബ്ദം ലഭിക്കുന്ന വിധമാണ് അമ്മത്തൊട്ടിലിന്റെ സംവിധാനം.

 എന്നാല്‍,രണ്ടു വര്‍ഷമായി തൊട്ടിലിന്റെ സെന്‍സര്‍ പ്രവര്‍ത്തിക്കുന്നില്ല.

ആരെങ്കിലും കുഞ്ഞുങ്ങളെ ഉപേക്ഷിച്ചാല്‍ യഥാസമയം വിവരം ആശുപത്രിയില്‍ അറിയില്ല.

കുഞ്ഞിനെ തൊട്ടിയില്‍ കിടത്താന്‍ ചവിട്ടിയില്‍ നില്‍ക്കുമ്പോള്‍ ക്യാഷ്വാലിറ്റിയില്‍ അലാറം മുഴങ്ങണം, ഇതാണ് അമ്മ തൊട്ടിലിന്റെ സാങ്കേതിക പ്രവര്‍ത്തനം.

ഇതിന്റെ പ്രവര്‍ത്തനം നിലച്ചതോടെ അധികൃതര്‍ക്ക് ഇതറിയാന്‍ കഴിയില്ല.  ജില്ലാ ശിശു ക്ഷേമ സമിതിക്കാണ് അമ്മതൊട്ടിലിന്റെ ചുമതല.  

ആധുനിക സാങ്കേതിക വിദ്യയോടെ  പുതിയ അമ്മതൊട്ടില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതു വൈകുകയാണ്.

കുട്ടികള്‍ കരയുന്ന ശബ്ദം തന്നെയാണ് അലാറവും എന്ന മട്ടിലാണ് സംവിധാനം നവീകരിക്കാന്‍ അധികൃതര്‍ തയാറാകാത്തത്.

എന്നാല്‍, തെരുവുനായ ശല്യം രൂക്ഷമായ സ്ഥലമാണിത്. കുട്ടികള്‍ എത്തിയാല്‍ ആശുപത്രി ജീവനക്കാര്‍ എത്തുന്നതിനു മുന്‍പു തെരുവുനായകള്‍ക്കു കുട്ടികള്‍ ഇരായാകുമോ എന്ന ആശങ്കയും ഉണ്ട്.  

 സാമൂഹ്യവിരുദ്ധര്‍ ഉള്‍പ്പെടെ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുമേറെ. 2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച അമ്മത്തൊട്ടിലില്‍ ഇതോടകം 27 കുട്ടികളെ ലഭിച്ചിരുന്നു.

 അമ്മത്തൊട്ടിലിന്റെ തകരാര്‍ പരിഹരിക്കാന്‍ അടിയന്തിര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Advertisment