കോട്ടയം: മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ രാമായണ മാസാചരണത്തിന്‍റെ ഭാഗമായുള്ള പാരായണ പരമ്പര കര്‍ക്കിടകം ഒന്നു മുതല്‍ 31 വരെ എല്ലാ ദിവസവും തുടര്‍ച്ചയായി നടത്തുന്നതാണ്.
ഒന്നാം തിയതി മേള്‍ശാന്തി അരുണ്‍ തിരുമേനി ഉദ്ഘാടനം ചെയ്യുന്നതോടുകൂടി വായന ആരംഭിച്ച് ആഗസ്റ്റ് 16-ന് സമാപിക്കും.
ഇതു സംബന്ധിച്ച് ദേവസ്വം ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍ അദ്ധ്യക്ഷനായിരുന്നു.
സെക്രട്ടറി കെ.കെ. സുധീഷ്, വനിതാ വിഭാഗം പ്രസിഡന്‍റ് സി.കെ.സുകുമാരി,സെക്രട്ടറി ഓമന സുധന്‍, കെ.കെ.നാരായണന്‍ , പി.ജി.രാജന്‍, രാധ കൃഷ്ണന്‍കുട്ടി, മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുന്‍കൂട്ടി തയ്യാറാക്കുന്ന ക്രമ പ്രകാരം ഓരോരുത്തരായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ വായന തുടരും.
ക്ഷേത്രസന്നിധിയില്‍ രാമായണ പാരായണം നടത്തുവാന്‍ താല്പര്യമുള്ളവര്‍ വിവരം അറിയിച്ചാല്‍ ,ആവശ്യമായ ക്രമീകരണം അവര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.