പേരൂരില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് യുവാവിനു ദാരുണാന്ത്യം. അപകടം ഏറ്റുമാനൂര്‍ മണര്‍കാട് ബൈപ്പാസില്‍. മരിച്ചത് ഏറ്റുമാനൂര്‍ സ്വദേശി

ജോമി സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

New Update
images(955)

കോട്ടയം: പേരൂരില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു യുവാവിനു ദാരുണാന്ത്യം. ഏറ്റുമാനൂര്‍ സ്വദേശിയായ ജോമി ഷാജി (32)യാണു മരിച്ചത്. തിങ്കളാഴ്ച രാത്രി ഏറ്റുമാനൂര്‍ മണര്‍കാട് ബൈപ്പാസില്‍ പേരൂരിലായിരുന്നു അപകടമെന്നാണു ലഭിക്കുന്ന വിവരം. 

Advertisment

ജോമി സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്നു പരുക്കേറ്റ ജോമിയെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

മൃതദേഹം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു.

Advertisment